പാൽച്ചുരം: വയനാട് - കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകാത്ത സർക്കാർ നിലപാടിന് എതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയും കെ.സി.വൈ.എം ചുങ്കക്കുന്ന്, മാനന്തവാടി മേഖലകൾ സംയുക്തമായി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മലയോര സംരക്ഷണ സമിതി രക്ഷാധികാരി ഫാ. വിനോദ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജെസ്റ്റിൻ നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, പാൽച്ചുരം വികാരി ഫാ. ജോസ് പുളിന്താനം, ഫാ സന്തോഷ്, ചുങ്കക്കുന്ന് മേഖല സെക്രട്ടറി മരിയ വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. മേഖല - രൂപത സിൻഡിക്കേറ്റ് / സെക്രട്ടറിയേറ്റ് അംഗങ്ങളും ,യുവജനങ്ങൾ, പാൽച്ചുരം നിവാസികളും യോഗത്തിൽ പങ്കെടുത്തു. യാത്രക്കാരിൽ നിന്നും റോഡിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

0 Comments