പാലസ്തീനിലെ -പീഡിതർക്ക് ഐക്യദാർഢ്യവും, എം എസ് എസ് വനിതാ വിങ്ങ് പടിഞ്ഞാറത്തറ യൂണിറ്റ് രൂപീകരണവും സംഘടിപ്പിച്ചു

 


പടിഞ്ഞാറത്തറ: മുസ്ലിം സർവ്വീസ് സൊസൈറ്റി പാലസ്തീൻ ഐക്യദാർഡ്യ പ്രതിജ്ഞയോടെ വയനാട് ജില്ലയിലെ ആദ്യത്തെ എം എസ് എസ് ലേഡീസ് വിങ്ങ് രൂപീകരണ യോഗം സി.എച്ഛ്.മുഹമ്മദ് കോയാ മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ബഷീർ ഭാരവാഹികളായ പീ.മായൻ, പി.എ അബൂബക്കർ, കെ.ടി.കുഞ്ഞബ്ദുള്ള സെക്രട്ടറി പി ഇബ്രാഹിം, സെക്രട്ടറി  നസീമ പൊന്നാണ്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഭാരവാഹികളായി മറിയം ടീച്ചർ പ്രസിഡന്റ്,ഹഫ്സത്ത് കളത്തിൽ വൈസ് പ്രസിഡണ്ട്,ഹസീന ഏ പി.സെക്രട്ടറി, റഹ്മത്ത് ജോയിന്റ് സെക്രട്ടറി,നസീമ പൊന്നാണ്ടി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment

0 Comments