വടുവഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സൈക്കിൾ റാലി സംഘടിപ്പിച്ചു

 


വടുവഞ്ചാൽ: ചരിത്രാവബോധം കുട്ടികളിൽ നിറയ്ക്കാനും ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ മനസ്സിലാക്കാനും അത്തരം സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുമായി, പുതിയ കാലത്ത് സൈക്കിൾ യാത്രയുടെ പ്രാധാന്യം സ്വയം മനസ്സിലാക്കി മറ്റുള്ളവർക്ക് പ്രചോദനമാവുന്നതിനും വേണ്ടി  വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  സൈക്കിൾ റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം യു ജോർജ്, എൻഎസ്എസ്  ജില്ലാ കോഡിനേറ്റർ കെ എസ് ശ്യാൽ  എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ യാത്രയിൽ 29 കുട്ടികൾ പങ്കെടുത്തു. 50 കിലോമീറ്ററിലേറെ ദൂരം താണ്ടിയ  യാത്രയിൽ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, നീസൽ ഹട്ട്, ബത്തേരി ജൈന ബസ്തി, മാരിയമ്മൻ ക്ഷേത്രത്തിലെ ശിലാശാസനം, സർവ്വജന സ്കൂൾ, മീനങ്ങാടി സ്കൂൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും മറ്റ് സ്കൂളുകളിലെ എൻഎസ്എസ് വൊളണ്ടിയേഴ്സുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഇത്  ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ നല്കി. വൈകിട്ട് പെയ്ത കനത്ത മഴ പോലും വൊളണ്ടിയേഴ്സിന് കൂടുതൽ ഊർജ്ജമാവുകയാണ് ചെയ്തത്. പിടിഎ വൈസ് പ്രസിഡന്റ് യു. ബാലൻ, പ്രിൻസിപ്പാൾ കെ വി മനോജ്, പി ടി എ മെമ്പർ പി വി സുനിൽകുമാർ,  പ്രോംഗ്രാം  ഓഫീസർ  വി പി സുഭാഷ് എന്നിവർ നേതൃത്വം നല്കി. 

Post a Comment

0 Comments