കടുവകളുടെ എണ്ണം വ്യാപകമായി വർധിക്കുന്നതിന് അടിയന്തിര സംവിധാനമുണ്ടാക്കണം; കേരള കര്‍ഷക സംഘം


പുല്‍പ്പള്ളി:  കടുവകളുടെ എണ്ണം വ്യാപകമായി വർധിക്കുന്നതിന് അടിയന്തിര സംവിധാനമുണ്ടാക്കണമെന്ന് കേരള കര്‍ഷക സംഘം ആവശ്യപ്പെട്ടു. കൊളവള്ളിയിലെ കളപ്പുരക്കല്‍ ജോസഫിന്റെ പശുക്കളെ കടുവ ആക്രമിച്ച് കൊന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കര്‍ഷക സംഘം നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 

വയനാട്ടില്‍ മിക്ക പ്രദേശത്തും അതിരൂക്ഷമായ കടുവാ ആക്രമണത്തെ തുടര്‍ത്ത് മനുഷ്യ ജീവനും, അവരുടെ ജീവനോപാദികള്‍ക്കും കടുത്ത നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 1973ല്‍ ആദ്യം പ്രഖ്യാപിച്ച ബന്ദിപ്പൂര്‍ കടുവാസങ്കേതം മുതല്‍, പിന്നീട് പലതവണയായി പ്രഖ്യാപിച്ചിട്ടുള്ള നാഗര്‍ഹോള, സത്യമംഗലം, ആനമല, മുതുമല എന്നീ അഞ്ച് പ്രൊജക്ടുകളാണ് വയനാടിന് ചുറ്റുമുള്ളത്. വയനാട് വന്യജീവി സങ്കേതത്തിന്റെ പലവിധ സവിശേഷതകള്‍ കൊണ്ട് കര്‍ണ്ണാടകത്തില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നും കടുവകള്‍ ഇങ്ങോട്ട് കടന്നുവരുന്നതും പ്രയാസമുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ജില്ലാ പ്രസിഡന്റ് എ.വി. ജയന്‍, ബിനേഷ് പാടാച്ചിറ, പി.ടി. പൗലോസ്, അമല്‍ സിതാമൗണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments