ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ? പ്രഖ്യാപനം ഇന്നുണ്ടായേക്കും



മുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യ സെലക്ടർ അജിത് അഗാർകറിന്റെ നേതൃത്വത്തിലുള്ള സംഘം ബി.സി.സി.ഐ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവിനെ കൂടാതെ ഋഷബ് പന്ത് , കെ.എൽ രാഹുൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇതുവരെ ടീമിൽ സ്ഥാനം ഉറപ്പിച്ചത്.

ജൂൺ ഒന്നുമുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അതേസമയം സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇടം നേടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഐപിഎല്ലിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. ഒമ്പത് മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ എട്ട് വിജയവുമായി പ്ളേ ഓഫിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് ടീം.

ക്യാപ്റ്റനെന്നതിനപ്പുറം ഒമ്പത് മത്സരങ്ങളിൽ നിന്ന് 77 റൺസ് ആവറേജിൽ 385 റൺസെടുത്ത് ഐപിഎൽ റൺ വേട്ടയിൽ നാലാമതാണ് സഞ്ജു.161.09 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്.

Post a Comment

0 Comments