തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആത്മവിശ്വാസം വർദ്ധിച്ചെന്ന് സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ജനങ്ങൾ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂൺ നാല് വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രോസ് വോട്ടിംഗ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ലെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. സമ്പാദിക്കാനല്ല താൻ രാഷ്‌ട്രീയത്തിലേക്കിറങ്ങിയതെന്നും കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും താനെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

0 Comments