പ്രകാശ് ജാവദേക്കറാണ് തന്നെ കാണാന്‍ വന്നത്. ജാവദേക്കര്‍ തന്നെ വന്നുകണ്ട കാര്യം പാര്‍ട്ടിയെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശോഭാ സുരേന്ദ്രനെ ഉമ്മന്‍ ചാണ്ടി മരിച്ച സമയത്ത് വളരെ ദൂരെവച്ച് കണ്ടിട്ടുള്ളത് മാത്രമേയുള്ളൂവെന്ന് ഇ പി ജയരാജന്‍ പറയുന്നു.
കേരളത്തില്‍ ബിജെപിയുടെ സ്ഥിതി നോക്കൂ. ഒരു അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയില്‍ ചേരുമോ? കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനാണ് താന്‍. അങ്ങനെയുള്ള താന്‍ ബിജെപിയില്‍ ചേരുമെന്ന് ആരെങ്കിലും കരുതുമോ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാത്ത പശ്ചാത്തലത്തില്‍ ജാവദേക്കര്‍ തന്നെ കണ്ടകാര്യം പാര്‍ട്ടിയോട് പറയേണ്ടതില്ലല്ലോ എന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
0 Comments