കൊട്ടിയൂർ :തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാദിനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി.ഷിജു എം.ജി,ജെസ്സി കെ.പി ,കെ.ആർ രജിത , പി.ജെജെയ്സി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.ടി സുരേഷ്കുമാർ സ്വാഗതവും പി.കെ സജന നന്ദിയും പറഞ്ഞു. അക്ഷരവൃക്ഷം, കുട്ടികൾ തയ്യാറാക്കിയ മാഗസിനുകളുടെ പ്രദർശനം, വായനമത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു
0 Comments