കൊട്ടിയൂർ :കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ പണിക്കരുടെ ഓർമ്മ പുതുക്കി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രശസ്ത യുവകവിയും ഗായകനും ചിത്രകാരനുമായ അനിൽ പുനർജനി സ്കൂളിൽ ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. അരുൺ പൊയ്കയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ കുട്ടി എഴുത്തുകാർ തയ്യാറാക്കുന്ന "എൻ്റെ പുസ്തകം " പദ്ധതിയിൽ ഉൾപ്പെട്ട പുസ്തകങ്ങളുടെ പ്രകാശന കർമ്മം ഐ.ജെ.എം ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ എം. യു തോമസ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് കുരുവിള വായന ദിനത്തിൻ്റെ മുഖ്യസന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കാലാപരിപാടികൾ അവതരിപ്പിച്ചു . മലയാളം അധ്യാപകരായ സി.മിനി ജോയ്, എം ജെ ലിസ്സി എന്നിവർ പ്രസംഗിച്ചു. ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസാചരണത്തിൻ്റെ ഭാഗമായി സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും.
0 Comments