കാസർഗോഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെത്തിയ സ്ത്രീയെ പൂട്ടിയിട്ടു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിനായി പഞ്ചായത്തിൽ നൽകിയ രേഖകൾ തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് അടുക്കത്ത് ബയൽ സ്വദേശി സാവിത്രിയെ വി ഇ ഒ ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. വിഇഒ എം അബ്ദുൽ നാസറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 342, 166A വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന എം അബ്ദുൾ നാസറിന്റെ പരാതിയിൽ സാവിത്രിയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

0 Comments