മനുഷ്യത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു; വി മുരളീധരൻ



തിരുവനന്തപുരം: കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ചെയ്തുവെന്നും വിഷയത്തിൽ ഒരു അടിസ്ഥാനവുമില്ലാതെ കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുകയാണെന്നും വി മുരളീധരൻ ആരോപിച്ചു. മനുഷ്യത്വം അൽപ്പം ഉണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദർശികുമായിരുനെന്നും മുരളീധരൻ വിമർശിച്ചു.

കുവൈറ്റ് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ ഗൗരവത്തോടെ വേണ്ട നടപടികൾ ചെയ്തു. വിദ്ദേശകാര്യ മന്ത്രിയടക്കം സ്ഥലത്തെത്തി. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്. വിഷയത്തിൽ ഒരു അടിസ്ഥാനവുമില്ലാതെയാണ് കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുന്നത്. മനുഷ്യത്വം അൽപ്പം ഉണ്ടെങ്കിൽ മുഖ്യമന്ത്രി ഇന്നലെ മരിച്ചവരുടെ വീട്ടിൽ എത്തണമായിരുന്നു. ആർക്കാണ് കൃതജ്ഞത ഇല്ലാത്തതെന്നും വി മുരളീധരൻ ചോദിച്ചു.

കേന്ദ്രവിദേശകാര്യ മന്ത്രി മൃതദേഹം കൊണ്ടുവരേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു. ആരോഗ്യ മന്ത്രി പിന്നെന്തിനാണ് പോകുന്നത്?മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിൽ സാന്നിധ്യം അറിയിച്ചില്ല. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് വാദത്തിന് ഇരിക്കാം. തടസ്സം സൃഷ്ടിക്കാനാണ് മന്ത്രിയെ പറഞ്ഞയച്ചത്. ദുരന്തത്തിലെങ്കിലും രാഷ്ട്രീയം മാറ്റിവെക്കണമെന്നും കുറച്ചെങ്കിലും വിവേകം കാണിക്കണമായിരുനെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മന്ത്രിയ്ക്ക് അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാന മന്ത്രി സംസ്ഥാനത്തിന്റെ ചുമതല എടുക്കണമെന്നും കേന്ദ്രമന്ത്രിയുടെ ചുമതല കേന്ദ്രവും എടുക്കുമെന്നും മുരളീധരൻ പറഞ്ഞു.


Post a Comment

0 Comments