ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് അവസാന ഗ്രൂപ്പ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയെയാണ് രോഹിത്തും സംഘവും നേരിടുക. ടി 20യില്‍ ആദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
മൂന്ന് മത്സരങ്ങളും വിജയിച്ച് നേരത്തെ തന്നെ സൂപ്പര്‍ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ബെഞ്ച് കരുത്ത് പരീക്ഷിക്കാനും ടീമിലെ അഴിച്ചുപണിക്കുമുള്ള അവസരമാണ് കാനഡയ്‌ക്കെതിരായ മത്സരം. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളും പ്രതീക്ഷയിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുമോയെന്നതിലാണ് ആകാംക്ഷയുള്ളത്.

0 Comments