കോഴിക്കോട്: പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ കോഴിക്കോട് സി.പി.എമ്മിന്റെ നടപടി. പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് ബന്ധം ചൂണ്ടികാട്ടിയാണ് നടപടി.
കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ നടപടി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം കോഴ ആരോപണം നിഷേധിച്ച് കോഴിക്കോട് പ്രമോദ് കോട്ടൂളി രംഗത്തുവന്നിരുന്നു. ആരിൽ നിന്നും പണം വാങ്ങിയില്ല . വീട് ജപ്തി ഭീഷണി നേരിടുകയാണ്. ഒരു മാഫിയയുമായും ബന്ധമില്ല. വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്ത ബന്ധങ്ങളാണ് ഉള്ളതെന്നുമായിരുന്ന പ്രമോദിന്റെ വിശദീകരണം.

0 Comments