പൂളകുറ്റിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി

 


പൂളക്കുറ്റി : വൻ ചീട്ടുകളി സംഘത്തെ പിടികൂടി. പൂളകുറ്റിയിൽ വെച്ച് പണം പന്തയം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒൻപതംഗ സംഘത്തെ കേളകം പോലീസ് പിടികൂടി.

 നാദാപുരം സ്വദേശികളായ നിസാർ നടുവിലക്കണ്ടി , ഇസ്മായിൽ, അഷ്‌റഫ്‌ കൈനാട്ടി , കൂത്തുപറമ്പ് സ്വദേശി പി, കെ സുനീർ, വെള്ളറവള്ളി സ്വദേശി പി രാജേഷ്, തളിപ്പറമ്പ സ്വദേശി എം ജാബിർ അബ്‌ദുൾ റഹിം കോളവല്ലൂർ ,മാതമംഗലം സ്വദേശി ഖാലിദ് പി, എ ടി മൂസ വില്ലിയപ്പള്ളി തുടങ്ങിയവരാണ്

  പോലീസ് പിടിയിലായത്. ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് സംഘത്തിൽ നിന്നും പിടികൂടിയത്. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ. വി.വി ശ്രീജേഷിൻറെ നേതൃത്വത്തിൽ എസ്.ഐ എം രമേശൻ, എ.എസ്. ഐ മാരായ വി. സുനിൽ, ജി സജേഷ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ രതീഷ്, സി ദിൽജിത്ത്, പി,ഷൈബേഷ് സിവിൽ പോലീസ് ഓഫീസർമാരായ സി സുമേഷ്. കെ രാകേഷ്, ആൽബിൻ അഗസ്റ്റിൻ പി കെ രാജേഷ്. എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.

Post a Comment

0 Comments