പാരീസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് പ്രതീക്ഷാ നിർഭരമായ തുടക്കം. അമ്പെയ്ത്തില്‍ ഇന്ത്യൻ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. റാങ്കിംഗ് റൗണ്ടില്‍1,983 പോയിന്‍റ് നേടി നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടർ പ്രവേശനം. കൊറിയയും ചൈനയും മെക്സിക്കോയും ഇന്ത്യക്കൊപ്പം ക്വാർട്ടറിലെത്തിയിട്ടുണ്ട്. റാങ്കിംഗ് റൗണ്ടില്‍ ഒളിംപിക് റെക്കോര്‍ഡോടെ 2046 പോയന്‍റുമായാണ് കൊറിയ ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 1996 പോയന്‍റും മെക്സിക്കോ 1986 പോയന്‍റും നേടി.
വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. റാങ്കിംഗ് റൗണ്ടില്‍ അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. വ്യക്തിഗത റൗണ്ടില്‍ 694 പോയന്‍റ് നേടിയ ലിം സി ഹൈയോണ്‍ ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി.
.jpeg)
0 Comments