ഒരു സിനിമയുടെ സെറ്റില്‍ എല്ലാം കാണുന്നയാളാണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. വിശേഷിച്ചും അദ്ദേഹത്തെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം നടത്തിയവര്‍. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി
ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. കുട്ടിയുടെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി മമ്മൂട്ടി എത്തുകയായിരുന്നു. സമ്മാനപ്പൊതി മഹാദേവിന് കൊടുത്ത് പിറന്നാള്‍ ആശംസകള്‍ പറയുന്ന മമ്മൂട്ടിയെയും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി വീട്ടിലേക്കോടുകയായിരുന്നു മഹാദേവ് . വീട്ടിലെത്തിയ ഉടന്‍ തന്നെ സമ്മാനപ്പൊതി തുറക്കുന്ന മഹാദവിന് ലഭിക്കുന്നത് ഒരു ടോയ് കാര്‍ ആണ്.

0 Comments