ഹരാരെ: സിംബാബ്‌വെക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി. സിംബാബ്‌വെ നിരയിൽ 28 പന്തിൽ 46 റൺസുമായി ക്യാപ്റ്റൻ സിക്കന്തർ റാസ ടോപ് സ്‌കോററായി. തടിവനഷെ മറുമണി (32),വെസ്ലി മധേവെരെ (25) എന്നിവർ മികച്ച പിന്തുണ നൽകി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. ഇന്ത്യൻ നിരയിൽ അരങ്ങേറ്റ മത്സരം കളിച്ച തുഷാർ ദേശ്പാണ്ഡെ ഒരു വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അഭിഷേകിന്റെ മെയ്ഡൻ ടി20 വിക്കറ്റാണ്.
മികച്ച തുടക്കം ലഭിച്ചിട്ടും മധ്യഓവറുകളിൽ റണ്ണൊഴുക്ക് കുറഞ്ഞത് സിംബാബ്‌വെക്ക് തിരിച്ചടിയായി. പവർപ്ലെയിൽ വിക്കറ്റ് നഷ്ടമില്ലാതെ 44 റൺസ് നേടി. ഒന്നാം വിക്കറ്റിൽ മധേവെരെ-മറുമാണി കൂട്ടുകെട്ട് 63 റൺസ് കൂട്ടിചേർത്തു. എന്നാൽ മധ്യഓവറുകളിൽ ഇന്ത്യൻ യുവനിര പിടിമുറുക്കിയതോടെ സ്‌കോർ വേഗം കുറഞ്ഞു.
.jpeg)
0 Comments