31 വര്‍ഷങ്ങള്‍ക്ക് ശേഷം; മണിച്ചിത്രത്താഴ് പ്രീമിയർ ഷോയ്ക്ക് വൻവരവേൽപ്പ്

 


മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഡോൾബി അറ്റ്‌മോസ് മികവിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രീമിയർ ഷോ ഇന്നലെ കൊച്ചിയിലെ ഫോറം മാളിലെ പിവിആർ ഐനോക്സിൽ നടന്നിരുന്നു. വലിയ വരവേൽപ്പാണ് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴിന് പ്രീമിയർ ഷോയിൽ ലഭിച്ചത്.

സംവിധായകരായ സിബി മലയിൽ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമ്മാതാക്കളായ ഷെർഗ, ഷെനൂഗ, സിയാദ് കോക്കർ തുടങ്ങിയവർ ഷോയിൽ എത്തിയിരുന്നു. മണിച്ചിത്രത്താഴിൽ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ പ്രസാദ് ഷോയിൽ ശ്രദ്ധ നേടി. വർഷങ്ങൾക്കിപ്പുറം സിനിമ തിയേറ്ററിൽ കണ്ടതിന്റെ സന്തോഷവും മാധ്യമങ്ങളോട് പങ്കുവെച്ചു.

’31 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വെച്ച് ഞാന്‍ മണിച്ചിത്രത്താഴ് കണ്ടിരിക്കുകയാണ്. മൂന്ന് തലമുറയായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന സിനിമയാണ് ഇത്. മണിച്ചിത്രത്താഴ് കാണാത്ത ഒരു മലയാളിയുമുണ്ടാകില്ല. ഈ സിനിമ എന്റെ ജീവിതത്തില്‍ ഒരു പടം മാത്രമല്ലെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. മണിച്ചിത്രത്താഴ് വീണ്ടും വരുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. വലിയ കാര്യമല്ലേ ഇത്,' എന്ന് വിനയ പ്രസാദ് പറഞ്ഞു.






Post a Comment

0 Comments