രഞ്ജിത്തിന്‍റെ രാജി; പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല, ഉത്തരവിറക്കി സര്‍ക്കാര്‍

 



തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ കേസ് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെ ഒഴിവു വന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല പ്രേം കുമാറിന് നല്‍കി സര്‍ക്കാര്‍. നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.


Post a Comment

0 Comments