വാഹനാപകടം; ഒരാൾ മരിച്ചു


തരുവണ ഏഴേ രണ്ടിലെ സ്വകാര്യ സ്ഥാപന നടത്തിപ്പുകാരൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ഓർക്കാട്ടേ രി സ്വദേശി കാസിം (58) ആണ് മരിച്ചത്. സ്വദേശമായ ഓർക്കാട്ടേരിയിലേക്ക് പോകവേ കാസിം സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ കാസിമിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: വഹീദ. മക്കൾ: ഷിഫാദ്, ഫാസിൽ.

Post a Comment

0 Comments