പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍




 കണ്ണൂര്‍:പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പി പി ദിവ്യയെ പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്. വൈസ് ചാന്‍സലറുടെ വിശദീകരണം കൂടി വന്നശേഷം സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും ദിവ്യയെ ഉടന്‍ നീക്കം ചെയ്യാനാണ് സാധ്യത.

Post a Comment

0 Comments