തിരുവനന്തപുരം: വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ വയനാട്ടിൽ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ യു.ആര്‍ പ്രദീപ് ആണെന്ന് വ്യക്തം. ചേലക്കരയില്‍ യു.ആര്‍ പ്രദീപിനെ വിജയിയായി പ്രഖ്യാപിച്ചു. 12122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് വിജയിച്ചത്
പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് തിരിച്ചുപിടിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുല്‍ തിരിച്ചെത്തിയെങ്കിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
എന്നാല്‍ എട്ടാം റൗണ്ടിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ തിരിച്ചെത്തി. പിന്നെ പിന്നോട്ട് പോയില്ല. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ മുന്നേറ്റമായിരുന്നു തുടക്കം മുതല്‍.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. ചേലക്കരയില്‍ യു.ആർ.പ്രദീപ് 10955 വോട്ടിനും പാലക്കാട്ട് യുഡിഎഫ് 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.
0 Comments