പാലക്കാട്: നീലപെട്ടിയടക്കം വിവാദങ്ങളിലൂടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. 18715 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം കോൺഗ്രസിനും പ്രതിപക്ഷത്തിനും പുതുജീവൻ പകരുന്നതാണ്.
തന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച ഷാഫി പറമ്പിലിന്റെയും കോൺഗ്രസിലെ പ്രതിയോഗികളെ നിഷ്പ്രഭമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും രാഷ്ട്രീയ വിജയം കൂടിയാണ് പാലക്കാട്ടേത്. പാലക്കാട് കുത്തകയാക്കിയ ഷാഫി പറമ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വിജയം നേടിയതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഷാഫിയില്ലാത്ത പാലക്കാട് ഏതുവിധേനയും തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷം പോരിനിറങ്ങിയത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ കലാപക്കൊടി ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഡോ. സരിനെ നേരം ഇരുട്ടിവെളുക്കും മുൻപേ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കി.
0 Comments