കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ഏപ്രിൽ 29ന് തലശ്ശേരിയിൽ

കണ്ണൂർ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് ഔദ്യോഗിക സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ് ഏപ്രിൽ 29ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് നടക്കും.

 എല്ലാ കണ്ണൂർ ജില്ലാ നിവാസികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (2എണ്ണം) എന്നിവ ഹാജരാക്കണം. 
ഇരു വിഭാഗങ്ങളിലായി ആദ്യ 2 സ്ഥാനം നേടുന്നവർ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.  മത്സരാർത്ഥികൾ ഏപ്രിൽ 27ന് 9 പിഎം ന് മുൻപായി 250 രൂപ ഫീ അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. 
രജിസ്ട്രേഷൻ ലിങ്ക് ചുവടെ കൊടുക്കുന്നു 
https://forms.gle/j4PTkGrV3uZPwABx9
Gpay No : 9846879986 (Gpay note ൽ മത്സരാർത്ഥിയുടെ പേര് എഴുതേണ്ടതാണ്).

വിശദവിവരങ്ങൾക്ക് ഫോൺ : 
9846879986, 9605001010, 9377885570

Post a Comment

0 Comments