കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ


ഇരിട്ടി: എക്സൈസ് ഇൻസ്പെക്ടർ വി.ആർ രാജീവിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഇരിക്കൂർ സിദ്ദിഖ് നഗർ സ്വദേശി ജംഷീറാണ്  686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. പ്രിവൻ്റീവ് ഓഫീസർമാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, എക്സൈസ് ഓഫീസർമാരായ പി. ഷിബു, എം.ബി .മുനീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

0 Comments