പഹൽഗാം ഭീകരാക്രമണം; കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്




 ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.അതേസമയം, പഹൽഗാമിൽ ഭീകര വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, പെഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നയതന്ത്ര തിരിച്ചടി നൽകി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം. സാർക്ക്‌ വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം.

പാക് ഹൈക്കമ്മീഷനിൽ നിന്നുള്ള സൈനിക അറ്റാഷെമാർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55 നിന്ന് 30 ആയി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു.1960-ലെ സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് ഏറ്റവും ശക്തമായ നടപടി.

ഇന്ത്യയുടെ തീരുമാനം പാകിസ്താന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളി വിടും.സാമ്പത്തിക വെല്ലുവിളികളില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ പൂര്‍ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് വിളിച്ചു.

Post a Comment

0 Comments