കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദേവാലയത്തിൽ തിരുനാളിന് തുടക്കം കുറിച്ചു

 കൊളക്കാട് : വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിതമായ കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലത്തിൽ തിരുനാളിന് തുടക്കം കുറിച്ചു. വികാരി റവ.ഫാ. തോമസ് പട്ടാംകുളം കൊടിയേറ്റി. തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് ഫാ. പോൾ വള്ളോപ്പിള്ളി നേതൃത്വം നൽകി.  തിരുകർമ്മങ്ങൾക്ക് റവ.ഫാ. ഇമ്മാനുവൽ  കണ്ടത്തിൽ നേതൃത്വം നൽകും. വൈകുന്നേരം 4 മണിക്ക് വി. കുർബാനയ്ക്കും തിരക്കർമ്മങ്ങൾക്കും റവ. ഫാ. അഗസ്റ്റിൻ അറക്കൽ നേതൃത്വം നൽകും. 25 വെള്ളിയാഴ്ച റോമൻ ലത്തീൻ റീത്തിലുള്ള വി. കുർബാനിക്കും തിരുക്കർമ്മങ്ങൾക്കും കണ്ണൂർ രൂപതയുടെ സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി നേതൃത്വം നൽകും.

 26ന് ശനിയാഴ്ച വൈകുന്നേരം 4. 30 ന് തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ വെരി. റവ. ഫാ. ജോസഫ് വടക്കേ പറമ്പിൽ നേതൃത്വം നൽകും. 27 പുതു ഞായറാഴ്ച വെളുപ്പിന് 3 മണിക്ക് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭി. മാർ. ജോസഫ് പാംപ്ലാനി പിതാവിന്റെ നേതൃത്വത്തിൽ അതിരൂപത സാന്തോം തീർത്ഥാടനം. തുടർന്ന് അഞ്ചുമണിക്ക് പിതാവിന്റെ നേതൃത്വത്തിൽ സമൂഹബലി കുരിശുമലയിൽ. രാവിലെ 7, 8.15, 9.30 നും കുരിശുമലയിലും, 6, 7.30, 9.15 താഴെ പള്ളിയിലും വിശുദ്ധ കുർബാനക്ക് യഥാക്രമം റവ. ഫാ.ആന്റണി അമ്പാട്ട്, റവ. ഫാ. ജോസഫ് തകിടിയേൽ, റവ. ഫാ. ജോബി കാരക്കാട്ട്, വെരി. റവ. ഫാ. ജോസഫ് കാക്കരമറ്റം, റവ. ഫാ. മാത്യു വടക്കേപ്പാറ O C D, റവ. ഫാ.മാത്യു പാലമറ്റം തുടങ്ങിയവർ നേതൃത്വം നൽകും. രാവിലെ 9 മണിക്ക് ക്രൂശിതിനോടൊപ്പം കുരിശുമലയിലേക്ക് കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. തുടർന്ന് 
 11 മണിക്ക് കുരിശുമലയിൽ തിരുകർമ്മങ്ങൾക്ക് പേരാവൂർ മേജർ ആക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഫാ. മാത്യു തെക്കേമുറി നേതൃത്വം നൽകും

Post a Comment

0 Comments