അഞ്ച് വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവം: വിശദീകരണവുമായി മെഡിക്കല്‍ കോളേജ്


കോഴിക്കോട്: മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മരുന്നുകള്‍ നല്‍കി. കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുന്ന ആഴമുള്ള 13 മുറിവുകളാണ് കുട്ടിയില്‍ ഉണ്ടായിരുന്നത്. തലച്ചോറിലേക്ക് വിഷബാധയേറ്റതാണ് മരണകാരണം. പ്രാഥമിക ശുശ്രൂഷ നല്‍കുന്നതില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയായ കുട്ടി മരിച്ചത്.

Post a Comment

0 Comments