വയനാട്: 179 കുടുംബങ്ങളിൽ നിന്നായി 628 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 211 പുരുഷന്മാരും 248 സ്ത്രീകളും (4 ഗര്‍ഭിണികള്‍), 169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. സുൽത്താൻബത്തേരി താലൂക്കിലെ നാലുകുടുംബങ്ങൾ, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങൾ, മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്കിൽ എട്ട് ക്യാമ്പും വൈത്തിരി താലൂക്കിൽ അഞ്ച് ക്യാമ്പും മാനന്തവാടി താലൂക്കില്‍ ഒരുക്യാമ്പുമാണ് ഉള്ളത്.
0 Comments