മലയോര ഹൈവേയിലെ വിള്ളൽ; മാനന്തവാടി മണ്ഡലത്തിൽ ഊരാളുങ്കൽ നിർമിച്ച റോഡുകളിൽ ശക്തമായ ഗുണ നിലവാര പരിശോധന നടത്തണം - സജീർ എം.ടി


മാനന്തവാടി: മലയോര ഹൈവേയുടെ ഭാഗമായി ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന റോഡിൽ 40 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത് റോഡ് പണിയിലെ പോരായ്മയാണെന്നും കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി മണ്ഡലം പരിധിയിൽ നിർമിച്ച മുഴുവൻ റോഡുകളിലും ശക്തമായ ഗുണ നിലവാര പരിശോധന നടത്തണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി.

കഴിഞ്ഞയാഴ്ച്ചയാണ്  വിള്ളൽ രൂപപ്പെട്ട റോഡിലെ അവസാന ഘട്ട ടാറിങ് നടന്നത്. രണ്ടു  വർഷം മുൻപ് ഇതേ കമ്പനി നിർമാണം നടത്തിയ വിമല നഗർ -വാളാട് റോഡ്  ഉദ്ഘാടനത്തിന് മുൻപ് തകർന്നിരുന്നു. അന്ന് ശക്തമായ നടപടികൾ സ്വീകരിക്കാതിരുന്നതാണ് റോഡുകളുടെ തകർച്ചക്ക് കാരണം. അതിനാൽ തന്നെ ഊരാളുങ്കൽ നിർമിച്ച റോഡുകൾ അധികൃതർ ശക്തമായ പരിശോധനകൾ നടത്തുകയും റോഡുകൾ തകരുന്നത് തടയുകയും വേണം. 

വർഷങ്ങളായി തുടങ്ങിയ മലയോര ഹൈവേ നിർമാണം ഇഴയുന്നതിനാൽ തന്നെ മണ്ഡലത്തിലെ ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും റോഡ് നിർമാണം ഉടൻ പൂർത്തിയാക്കാനുള്ള നടപടി സർക്കാർ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments