ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍


കോഴിക്കോട്: ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളൽ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

അതേസമയം കോഴിക്കോട് റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം ഒടിഞ്ഞുവീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു.

Post a Comment

0 Comments