നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു



പാലക്കാട്: നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് പുലിയെ കണ്ടെത്തിയത്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ പുലി ചത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പരിക്കേൽക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.

Post a Comment

0 Comments