രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ, ഏറ്റവും അധികം രോഗികൾ കേരളത്തിൽ



രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ ആയിരത്തിലേറെ ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെ രോ​ഗികളും കേരളത്തിലാണ്. 430 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1009 ആക്ടീവ് കേസുകളാണ് ഇന്ന് രാവിലെ എട്ടു മണിവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോ​ഗികളെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. കൊവിഡുമായി ബന്ധപ്പെട്ട് രണ്ടു മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മഹാരാഷ്‌ട്രയിൽ 209 പേർക്കാണ് കൊവിഡ് ബാധിച്ചത്. നാലുപേർ മരണത്തിന് കീഴടങ്ങി. മുംബൈയിലും 35 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലും കൊവിഡ് കേസുകളിൽ വർദ്ധനയുണ്ട്. ഒരു ദിവസത്തിനിടെ 90 പേർക്ക് വൈറസ് സ്ഥീരികരിച്ചു. 104 ആക്ടീവ് കേസുകളാണുള്ളത്.

ഇവരുടെയെല്ലാം ആരോ​ഗ്യനില തൃപ്തികരവും വീടുകളിൽ നിരീക്ഷണത്തിലുമാണ്. തമിഴ് നാട്ടിൽ 69 പേർക്കാണ് കൊവിഡ് ബാധിച്ചത്. ​ഗുജറാത്തിൽ 84, യുപിയിൽ 15, രാജസ്ഥാനിൽ 13,ബം​ഗാളിൽ 12 ഉം ആന്ധ്രയിൽ നാലുപേർക്കും സ്ഥീരികരിച്ചു.


Post a Comment

0 Comments