ദുബായ്: യുഎഇയില്‍ ബലി പെരുന്നാള്‍ അവധി നാലുദിവസം. ശനി,ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടെ ജൂണ്‍ അഞ്ച് മുതല്‍ എട്ടുവരെയോ അല്ലെങ്കില്‍ ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെയോ ആയിരിക്കും അവധി.പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയില്‍ അവധി.
ദുല്‍ ഹജ് മാസം ആരംഭിക്കാനുള്ള നിലാവ് നാളെ കാണുമെന്നാണ് രാജ്യന്തര ജ്യോതിശാസ്ത്ര കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. നാളെ ചന്ദ്രനെ കാണാന്‍ സാധിച്ചില്ലെങ്കില്‍ ദുല്‍ ഹജിന്റെ ആദ്യദിനം ഈ മാസം 29ന് ആയിരിക്കും. ബലിപെരുന്നാള്‍ 7നും.
0 Comments