ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 'ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി' പദ്ധതിയുടെ ഭാഗമായി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാനും പഠനപിന്തുണ നല്‍കാനും നിയമിതരായ 17 ഊരുകൂട്ട വോളണ്ടിയര്‍മാര്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസ്സും നിയമന ഉത്തരവ് കൈമാറല്‍ , ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ് വോളണ്ടിയര്‍മാര്‍ക്കുള്ള നിയമന ഉത്തരവുകളും ഐ.ഡി കാര്‍ഡുകളും വിതരണം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. സെബാസ്റ്റ്യന്‍ കെ.എം. മുഖ്യപ്രഭാഷണം നടത്തി.
നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി.എ. അബ്ദുള്‍ നാസര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ രഞ്ജു രാജ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്ലാസ്സില്‍ നിഖില്‍ ചേനാട് മെന്ററിംഗ്, കുട്ടികളോടുള്ള സമീപനം, പ്രോത്സാഹനം എന്നീ വിഷയങ്ങളില്‍ വോളണ്ടിയര്‍മാര്‍ക്ക് കൗണ്‍സലിംഗ് ക്ലാസ് നല്‍കി. ഈ പദ്ധതിയിലൂടെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും സാധിക്കുമെന്ന് ചെയര്‍മാന്‍ ടി.കെ. രമേശ് അഭിപ്രായപ്പെട്ടു. വോളണ്ടിയര്‍മാരുടെ സേവനം ഈ ലക്ഷ്യം നടപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments