വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി ;മത്സ്യത്തൊഴിലാളികൾ സുരക്ഷിതര്‍


വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി. തമിഴ്‌നാട് തീരത്ത് വച്ചാണ് രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. ഫാത്തിമ മാതാ എന്ന ബോട്ടാണ് കണ്ടെത്തിയത്. ഇതിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. തമിഴ്‌നാട്ടില്‍ ഉള്ള ബോട്ടാണ് ഉള്‍ക്കടലില്‍ ഇവരെ കണ്ടെത്തിയത്. തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.

ജോണി, ജോസഫ്, മത്തിയാസ്, മുത്തപ്പന്‍ എന്നിവരാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്. കാണാതായിരുന്ന സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം സുരക്ഷിതരാണെന്ന് അറിയിച്ചത്. ഫോണില്‍ കരയിലുള്ളവരെ ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിന്‍സണ്‍ ആണ് കരയിലേക്ക് വിളിച്ച് അറിയിച്ചത്. ബോട്ടിലുള്ള റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവര്‍ സുരക്ഷിതരാണ്.

Post a Comment

0 Comments