വന്യജീവിയുടെ ആക്രമണമെന്ന് സംശയം; കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


മലപ്പുറം: കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണമാണെന്നാണ് സംശയം. ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോലി ചെയ്യുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയുമായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും അഞ്ച്‌ കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments