നിലമ്പൂർ സൗത്ത് ഡി എഫ് ഒ ധനിക് ലാലിനെ മനപ്പൂർവമായ നരഹത്യക്കു അറസ്റ്റ് ചെയ്ത് ജോലിയിൽ നിന്നും പിരിച്ചു വിടുക; കിഫ


നിലമ്പൂർ സൗത്ത് DFO ധനിക് ലാലിനെ മനപ്പൂർവമായ നരഹത്യക്കു അറസ്റ്റ് ചെയ്ത് ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് കിഫ ആവശ്യപ്പെട്ടു. കാളികാവ് മേഖലയിൽ ഇന്ന് ഗഫൂർ എന്ന തൊഴിലാളിയെ കടുവ പിടിച്ച സ്ഥലമടക്കം കരുവാരകുണ്ട് കാളികാവ് ചോക്കാട് മേഖലകളിൽ കടുവയുടെയും പുലിയുടെയും സന്നിധ്യമുണ്ട് എന്നും അടിയന്തരമായി ഇക്കാര്യത്തിൽ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 14ന് കിഫ നിലമ്പൂർ സൗത്ത് DFO ക്ക്‌ നൽകിയിരുന്നു. 

ഈ പരാതിയുടെ അടിസ്ഥാനത്തിൽ DFO സ്ഥലം സന്ദർശിക്കുകയും കൃഷിയിടത്തിൽ നിന്ന് കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതിനെതിരെ യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അതിനാൽ നിലമ്പൂർ സൗത്ത് DFO ക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തു അറസ്റ്റ് ചെയ്യുകയും കുറ്റകരമായ കൃത്യവിലോപം നടത്തിയതിന് സർവീസിൽ നിന്ന് ഉടനടി പിരിച്ചുവിടുകയും ചെയ്യണമെന്ന് കിഫ  ആവശ്യപ്പെട്ടു.


Post a Comment

0 Comments