കണ്ണൂർ ജില്ലയിലെ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

 



കണ്ണൂർ ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.

Post a Comment

0 Comments