വെള്ളമുണ്ട വൈബ്സ് ലോഗോ പ്രകാശനം ചെയ്തു



വെള്ളമുണ്ട: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ 2025 മെയ്‌ 26 തിങ്കളാഴ്ച്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന 'വെള്ളമുണ്ട വൈബ്സ്' ആദരായനആസ്വാദന പരിപാടിയുടെ ലോഗോ വെള്ളമുണ്ട  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. 

വെള്ളമുണ്ടയുടെ പേരും പെരുമയും ഭംഗിയും ആഘോഷിക്കുന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നൂറിലധികം വരുന്ന ചെണ്ട/തുടി കലാകാരന്മാരെയും പാരമ്പര്യ തെയ്യം കലാകാരൻ മാരെയും മറ്റ് പ്രതിഭകളെയും  ആദരിക്കും. പ്രശസ്ത സൗണ്ട് ഹീലർ ഡോ. ശ്യാംറോക്ക് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലോക പ്രശസ്ത ഡ്രം ഇവന്റ്  സദസ്സും ക്രമീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments