എറണാകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു

 



കൊച്ചി: എറണാകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. എറണാകുളം മാമ്പ്ര സ്വദേശി വർഗീസാണ് മരിച്ചത്. ദേശീയപാതയിൽ കറുകുറ്റി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Post a Comment

0 Comments