സെൻ്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രത്തിൽ രക്തദാന ക്യാംപ് നടത്തി

 


മീനങ്ങാടി: സെൻ്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രത്തിൽ ഇഎഇ മോർ ഇന്ധാത്തിയോസ് യൂത്ത് അസോസിയേഷനും ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാംപ് നടത്തി. ടീം  ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എൽദൊ കാട്ടുകുടി അധ്യക്ഷത വഹിച്ചു.    ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ നടന്ന ക്യാംപിന് ഡോ. കെ.വി. സംഗീത, കെ.ജി. ബീന, എസ്.വി. അഭിൻ എന്നിവർ നേതൃത്വം നൽകി. യൂത്ത് ട്രസ്റ്റി ജോർജ് ബാബു, പള്ളി സെക്രട്ടറി  കെ.പി. സണ്ണി കാലാപ്പിള്ളിൽ, പള്ളി ട്രസ്റ്റീ പി.വി. ജോർജ് പൊയ്ക്കരയിൽ, പി.ടി.വിനു പാറെക്കാട്ടിൽ  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments