മാനന്തവാടി : ദേശീയ നഴ്‌സ് ദിനത്തിൽ KGHD SSA (INTUC) മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നേഴ്‌സുമാർക്ക് മധുരം നൽകിയും ആശംസാ കാർഡ് നൽകിയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് പരിപാടി ഉൽഘാടനം ചെയ്തു. ജെറീഷ് എം എം അധ്യക്ഷത വഹിച്ചു. നേഴ്സിംഗ് സൂപ്രണ്ട് ബിനി മോൾ മറുപടി പ്രസംഗം നടത്തി. ആശംസകാർഡ് നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 2 ജാസ്മിൻ, ഹെഡ് നേഴ്‌സുമാരായ ബോബി ജോസഫ്, ആൽഫോസ, ശ്രീദേവി എന്നിവർ ചേർന്ന് സ്വീകരിച്ചു. സുരേന്ദ്രൻ, ദിനേശ്, റഈസ്, അബ്ദുൽ, സുനീർ പി എം, നൗഫൽ എന്നിവർ നേതൃത്വം നൽകി.

0 Comments