ഇരിട്ടി: കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പരപ്പനങ്ങാടി സ്വദേശി മുബഷിർ പി എന്നയാളെയാണ് ശിക്ഷിച്ചത്. വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് ബിജു വി ജി യാണ് വിധി പറഞ്ഞത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തുകയും കേസിന്റെ തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ മാരായിരുന്ന അൻസാരി ബിഗു, ഷാജി കെ.എസ് എന്നിവർ നടത്തി.
0 Comments