മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി

 



മലപ്പുറം: കാളികാവ് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്.ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

മകനുമൊത്താണ് അബ്ദുൽ ബാരി മീന്‍പിടിക്കാന്‍ പോയത്. പുലര്‍ച്ചെ രണ്ടുമണിവരെ നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് കനത്തമഴ പെയ്യുകയാണ്.

Post a Comment

0 Comments