റിയാദ്: ഗൾഫ് - യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും. ഇന്ന് ഉച്ചയോടെ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയുമായി വിവിധ ആയുധക്കരാറുകളും ആണവ സഹകരണ ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഗസ്സ, ഇറാൻ, യമൻ, സിറിയ എന്നിവ ചർച്ചയാകുന്ന സുപ്രധാന ഗൾഫ്-യുഎസ് ഉച്ചകോടി നാളെയാണ്. ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയാകും.
0 Comments