പദ്ധതികളിൽ അഴിമതിയെന്ന് പരാതി; കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന

 



കണിച്ചാര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണിച്ചാര്‍ പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. രേഖകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം എന്നാണ് പ്രാഥമിക വിവരം. 

വെളളറ - നെല്ലാനിക്കല്‍ റോഡിലെ തോടിന് കുറുകെ നിര്‍മിച്ച കലുങ്കിന്റെ പണി തീര്‍ന്ന് ആറ് മാസം തികയും മുമ്പ് പാര്‍ശ്വഭിത്തി തകര്‍ന്ന് അപകടവാസ്ഥയില്‍ ആയെന്നും അഴിമതി നടന്നെന്നുമാണ് പരാതി. പഞ്ചായത്ത് റോഡുകളില്‍ റിഫ്‌ളക്ടര്‍ ബോര്‍ഡുകള്‍ക്ക് പകരം സാധാരണ തകര ബോര്‍ഡുകള്‍ സ്ഥാപിച്ചെന്നും അതില്‍ അഴിമതി നടന്നെന്നും പരാതിയില്‍ ഉന്നയിക്കുന്നു. പഞ്ചായത്തില്‍ സ്ട്രീറ്റ്‌ലൈറ്റുകള്‍ സ്ഥാപിച്ചതിലും അഴിമതി ഉണ്ടെന്നാണ് പരാതി. എസ്റ്റിമേറ്റില്‍ പറഞ്ഞ മേല്‍തരം കേബിളുകള്‍ക്ക് പകരം നിലവാരം കുറഞ്ഞ കേബിളുകളും ലൈറ്റുകളും ഉപയോഗിച്ചെന്നും ആറ് മാസം തികയും മുന്‍പേ ബള്‍ബുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്നുമാണ്പരാതി. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ചാക്കോ തൈക്കുന്നേല്‍ പറഞ്ഞു.

Post a Comment

0 Comments