വിദ്യാര്‍ത്ഥികള്‍ക്കായി പഠനപ്രശ്‌ന നിര്‍ണ്ണയ ക്യാമ്പ് നടത്തി



സുൽത്താൻ ബത്തേരി: ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ വേവ് ലേര്‍ണിംഗ് ഹബ്ബില്‍ വെച്ച് ഗവണ്‍മെന്റിന്റെ ആയുര്‍ സ്പര്‍ശം പദ്ധതിയുമായി സഹകരിച്ച് സൗജന്യ പഠന പ്രശ്‌ന നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വെച്ചത്. ക്യാമ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക യോഗ സെഷനും രക്ഷിതാക്കള്‍ക്ക്  അവബോധം നല്‍കുന്ന പ്രത്യേക സെഷനും ക്യാമ്പിന്റെ ഭാഗമായിരുന്നു.  ബ്രെയിന്‍ വേവ് ലേണിംഗ് ഹബ്ബിന്റെ ഡയറക്ടര്‍ ഹസീന ടീച്ചര്‍ സംസാരിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.സുല്‍ഫത്ത്, ഡോ.പാര്‍വ്വതി ചന്ത്, ഡോ.ഷിംന മോള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments