സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു



മാനന്തവാടി: എടവക പഞ്ചായത്തിലെ പഴശ്ശി നഗറില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം  മന്ത്രി ഓ.ആര്‍ കേളു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.

 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, വൈസ് പ്രസിഡന്റ് ഗിരിജ സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍, എടവക  പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ അംഗളായ ടി.സി.സുജാത, ലിസി ജോണ്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സി.എന്‍ജിനിയര്‍ ദ്വരൈ സ്വാമി, എച്ച്.ബി പ്രദീപ്, കെ.ആര്‍. ജയപ്രകാശ്, പുനത്തില്‍ രാജന്‍, പി.വി. സമദ്, സ്വാഗത സംഘം ചെയര്‍മാന്‍ പി.കാദര്‍,  വൈസ് ചെയര്‍മാന്‍ കെ.എം. ഷിനോജ് എന്നിവര്‍ സംസാരിച്ചു. കവി സാദിര്‍ തലപ്പുഴയുടെ പ്രഭാഷണം, കലാ സന്ധ്യ, പായസ വിതരണം എന്നിവയും നടന്നു.

Post a Comment

0 Comments