നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം



എറണാകുളം: നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിക്കെതിരെ പനങ്ങാട് പോലീസ് പോക്സോ കേസ് എടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം തുടരുകയാണ്. നാലാം ക്ലാസ് വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായുള്ള പരാതിയിലാണ് കേസ്. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തിലാണ് അക്രമി എത്തിയത്. പിന്നിൽ ഒരു വാൻ നിർത്തിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.


Post a Comment

0 Comments